---
title: "  'ദൃശ്യം' മോഡൽ കൊലപാതകം: വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി "
english_title: "'Drisham' model murder: Body found inside house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71894/'Drisham' model murder: Body found inside house"
published_at: "2022-10-01T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337f028920ca_A1.jpg"
keywords: []
---

#   'ദൃശ്യം' മോഡൽ കൊലപാതകം: വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി 

> **Lead Summary:** കോട്ടയം: കോട്ടയത്ത് ചങ്ങനാശേരിയിൽ വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 'ദൃശ്യം' മോഡകൊലപാതകമെന്ന് സംശയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മുതദേഹം കണ്ടെത്തിയത്. ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ ബിന്ദുമോൻ ആണ് കൊല്ലപ്പെട്ടത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ബിന്ദുമോൻ്റെ മൃതദേഹം കണ്ടെത്തിയത്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി കാവൽ ഏർപ്പെടുത്തിയിരുന്നു.

## Article Content

കോട്ടയം: കോട്ടയത്ത് ചങ്ങനാശേരിയിൽ വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 'ദൃശ്യം' മോഡകൊലപാതകമെന്ന് സംശയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മുതദേഹം കണ്ടെത്തിയത്. ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ ബിന്ദുമോൻ ആണ് കൊല്ലപ്പെട്ടത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ബിന്ദുമോൻ്റെ മൃതദേഹം കണ്ടെത്തിയത്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി കാവൽ ഏർപ്പെടുത്തിയിരുന്നു.

ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായായി കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71894/'Drisham' model murder: Body found inside house)